April 19, 2026

ആര്‍സി ബുക്കില്‍നിന്ന് ഫിനാൻസ് കമ്പനിയുടെ പേര് ഓണ്‍ലൈനായി നീക്കം ചെയ്യാം

Share

 

ഡല്‍ഹി : വാഹനത്തിന്റെ ലോൺ പൂർണമായും അടച്ചുതീർത്തശേഷം ആർസി ബുക്കില്‍നിന്ന് വായ്പ നല്‍കിയ ഫിനാൻസ് കന്പനിയുടെ പേര് ഇനിമുതല്‍ ഓണ്ലൈനായി നീക്കം ചെയ്യാം. നേരത്തേ ട്രാൻസ്പോർട്ട് ഓഫീസ് മുഖേന നേരിട്ടുചെന്ന് നടത്തിയിരുന്ന രീതിയാണ് റോഡ് ഗതാഗത മന്ത്രാലയം മാറ്റിയത്.

 

ഒരു ദേശസാല്‍കൃത ബാങ്കിനെയും അഞ്ച് ബാങ്കിംഗ് ഇതര ധനകാര്യ കന്പനികളെയുമാണ് ആദ്യഘട്ടത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. വൈകാതെ കൂടുതല്‍ സ്ഥാപനങ്ങളെ ഉള്‍പ്പെടുത്താനാണ് നീക്കം. ആർബിഎയുടെ യൂണിഫൈഡ് ലെൻഡിംഗ് ഇന്റർഫേസ് (യുഎല്‍എ) ഉപയോഗിച്ചാണ് ഈ സംവിധാനം പ്രവർത്തിക്കുന്നത്.

 

വാഹനത്തിന്റെ വായ്പ അടച്ചുതീർത്തശേഷം ആർസി ഉള്‍പ്പെടെയുള്ള വാഹന രേഖകള്‍ അപ്ഡേറ്റ് ചെയ്യുന്നതിനുള്ള കാലതാമസം ഇല്ലാതാക്കുന്നതിനും കൃത്യമായ രീതിയില്‍ വായ്പ എടുക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിനുമാണ് ഈ രീതി നടപ്പാക്കുന്നത്.

 

സാധാരണ ലോണ് എടുത്ത് വാഹനം സ്വന്തമാക്കുന്പോള്‍ ലോണ് നല്‍കിയ സ്ഥാപനത്തിന്റെ പേര് വാഹനത്തിന്റെ ആർസി ബുക്കില്‍ രേഖപ്പെടുത്തിയിട്ടുണ്ടായിരിക്കും.

 

എന്നാല്‍, ലോണ് പൂർണമായും അടച്ച്‌ തീർത്ത ശേഷവും വാഹനത്തിന്റെ രേഖയില്‍ നിന്നും ആ പേര് നീക്കം ചെയ്യാറില്ല. വാഹനം വില്‍പ്പനയ്ക്കും മറ്റും ചെല്ലുന്പോഴായിരിക്കും ഇത്തരമൊരു കാര്യം ഉടമയുടെ ശ്രദ്ധയില്‍ പെടുന്നത്. ഈ പ്രശ്നങ്ങളുടെയെല്ലാം പരിഹാരമാണ് പുതിയ സംവിധാനംകൊണ്ട് ഉദ്ദേശിക്കുന്നത്.


Share
Copyright © All rights reserved. | Newsphere by AF themes.