May 8, 2025

കോണ്‍ഗ്രസില്‍ തലമുറ മാറ്റം : അധ്യക്ഷനായി സണ്ണി ജോസഫ് ; അടൂര്‍ പ്രകാശ് യുഡിഎഫ് കണ്‍വീനര്‍

Share

 

കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് വാദ പ്രതിവാദങ്ങള്‍ നടക്കുന്നതിനിടെ അധ്യക്ഷനായി സണ്ണി ജോസഫ് എംഎല്‍എയെ നിയമിച്ചു.നിലവിലെ അധ്യക്ഷനായിരുന്ന കെ സുധാകരൻ കോണ്‍ഗ്രസിൻ്റെ പ്രവർത്തക സമിതിയിലെത്തി. അടൂർ പ്രകാശ് ആണ് യുഡിഎഫ് കണ്‍വീനർ. പിസി വിഷ്ണുനാഥ്, എപി അനില്‍കുമാർ, ഷാഫി പറമ്ബില്‍ എന്നിവർ വർക്കിംഗ് പ്രസിഡൻ്റുമാരാണ്. പ്രസിഡൻ്റ് സ്ഥാനത്തുനിന്നും മാറണമെന്ന് പാർട്ടി ആവശ്യപ്പെട്ടിട്ടില്ലെന്ന് സുധാകരൻ പ്രതികരിച്ചിരുന്നു. ഈ പ്രതികരണത്തില്‍ പാർട്ടിക്ക് അതൃപ്തിയുമുണ്ടായിരുന്നു. അതിനിടെയാണ് സണ്ണി ജോസഫിനെ നിയമിച്ചു കൊണ്ടുള്ള തീരുമാനം വരുന്നത്.

 

അതിനിടെ, കെ സുധാകരനെ അനുകൂലിച്ച്‌ കാസർകോട് ഡിസിസി ഓഫീസിന് മുന്നില്‍ ഫ്ലക്സ് ബോർഡ് ഉയർന്നിരുന്നു. കെപിസിസി പ്രസിഡൻ്റായി സുധാകരൻ തുടരട്ടെ എന്ന് ഫ്ലക്സില്‍ പറയുന്നു. യുദ്ധം ജയിച്ചു മുന്നേറുമ്ബോള്‍ സൈന്യാധിപനെ പിൻവലിക്കുന്നത് എതിർപക്ഷത്തിന് കാര്യങ്ങള്‍ എളുപ്പമാക്കുന്നതിനു തുല്യമാണെന്നും ഫ്ളക്സിലുണ്ട്. സേവ് കോണ്‍ഗ്രസ് കാസർകോട് എന്ന പേരിലാണ് ബോർഡ് സ്ഥാപിച്ചിരിക്കുന്നത്. കണ്ണൂർ പയ്യന്നൂരിലും സുധാകരനെ അനുകൂലിച്ചു പോസ്റ്ററുകള്‍ പതിച്ചു. ജനനായകൻ കെഎസ് തുടരണം എന്നാണ് പോസ്റ്ററില്‍ ഉള്ളത്.”കോണ്‍ഗ്രസ് പോരാളികള്‍ ‘എന്ന പേരിലാണ് പോസ്റ്ററുകള്‍ ഉള്ളത്.

 


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.