May 8, 2025

എസ്‌എസ്‌എല്‍സി പരീക്ഷാഫലം നാളെ ; എങ്ങനെ ഫലം അറിയാം ?

Share

 

തിരുവനന്തപുരം : ഈ വർഷത്തെ എസ്‌എസ്‌എല്‍സി പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും. ആകെ 4,27,021 വിദ്യാർഥികളാണ് ഈ വർഷം എസ്‌എസ്‌എല്‍സി പരീക്ഷ എഴുതിയത്. വൈകിട്ട് 3ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയാണ് പത്താം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിക്കുക. എസ്‌എസ്‌എല്‍സി ഫലത്തോടൊപ്പം റ്റിഎച്ച്‌എസ്‌എല്‍സി, എഎച്ച്‌എസ്‌എല്‍സി പരീക്ഷാഫലങ്ങളും നാളെ പ്രഖ്യാപിക്കും.

 

sslcexam.kerala.gov.in, results.kite.kerala.gov.in/ തുടങ്ങിയ വെബ്സൈറ്റില്‍ പരീക്ഷാഫലം അറിയാൻ കഴിയും. എസ്‌എസ്‌എല്‍സി പരീക്ഷാഫലം ലഭ്യമാകുന്ന വെബ്സൈറ്റുകളുടെ വിവരങ്ങള്‍ ഈ വർഷം വിദ്യാഭ്യാസ വകുപ്പ് ഔദ്യോഗികമായി പുറത്ത് വിടുന്നതേയുള്ളൂ. മുൻ വർഷങ്ങളിലേതിന് സമാനമായി ഔദ്യോഗിക വെബ്സൈറ്റുകള്‍ക്ക് പുറമെ ഡിജിലോക്കർ വഴിയും എസ്‌എംഎസ് വഴിയും ഫലം അറിയാൻ സൗകര്യമുണ്ടാകും.

 

 

കഴിഞ്ഞവർഷം എസ്‌എസ്‌എല്‍സി പരീഷാഫലം അറിയാൻ പ്രധാനമായും നാല് വെബ്സൈറ്റുകളാണ് ഉണ്ടായിരുന്നത്. പരീക്ഷ ഭവൻ്റെയും പിആർഡിയുടേയും ഉള്‍പ്പെടെയുള്ള വെബ്സൈറ്റുകളായിരുന്നു അത്. https://pareekshabhavan.kerala.gov.in,www.prd.kerala.gov.in, https://sslcexam.kerala.gov.in, www.results.kite.kerala.gov.in

 

വിദ്യാഭ്യാസ മന്ത്രി വാർത്താ സമ്മേളനത്തില്‍ ഫലപ്രഖ്യാപനം നടത്തിയാലുടൻ റിസള്‍ട്ട് ഓണ്‍ലൈനില്‍ ലഭ്യമാകും. വിദ്യാർഥികള്‍ക്ക് റോള്‍ നമ്ബറും ജനന തീയതിയും നല്‍കി എസ്‌എസ്‌എല്‍സി ഫലം 2025 ഓണ്‍ലൈനായി അറിയാൻ കഴിയും. മാർക്ക് ലിസ്റ്റ് ഡൗണ്‍ലോഡ് ചെയ്യാനും ഇതേ വെബ്സൈറ്റുകളില്‍ അവസരമുണ്ടാകും. കേരള എസ്‌എസ്‌എല്‍സി പരീക്ഷാ ഫലം 2025 സ്കൂള്‍ തിരിച്ചും പ്രഖ്യാപിക്കും. ഔദ്യോഗിക വെബ്‌സൈറ്റില്‍ സ്കൂള്‍ കോഡ് നല്‍കി ഇത് അറിയാൻ ചെയ്യാൻ കഴിയും.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.