പനമരത്ത് ട്രാൻസ്ഫോർമറിൽ നിന്നും ഷോക്കേറ്റ് പോത്ത് ചത്തു

പനമരം : ട്രാൻസ്ഫോർമറിൽ നിന്നും ഷോക്കേറ്റ് പോത്ത് ചത്തു. പനമരം – നെല്ലിയമ്പം റോഡ് ജംഗ്ഷനിൽ പാദ്രോപിയോ പള്ളിക്ക് സമീപം റോഡരികലായി സ്ഥാപിച്ച ട്രാൻസ്ഫോർമറിൽ നിന്നാണ് ഷോക്കേറ്റത്.
ഇന്ന് രാവിലെയാണ് സംഭവം. മുത്തലിബ് എന്നയാളുടെ ഉടമസ്ഥതയിലുള്ള പോത്താണ് ചത്തത്. ട്രാൻസ്ഫോർമറിന് ചുറ്റും സംരക്ഷണ വലയം ഒരുക്കണമെന്ന് പനമരം സി.എച്ച് റെസ്ക്യൂ ടീം പ്രവർത്തകർ ആവശ്യപ്പെട്ടു.