എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ

പനമരം : വില്പനയ്ക്കായി കൊണ്ടുവന്ന എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ. തോണിച്ചാൽ പൈങ്ങാട്ടിരി സ്വദേശി പള്ളിക്കണ്ടി പി.കെ. അജ്മൽ (27) ആണ് പിടിയിലായത്.
ഹാന്‍സ് കടത്തുന്നതായി ലഭിച്ച സൂചനയെത്തുടര്‍ന്ന് വെള്ളിയാഴ്ച വൈകിട്ട് പനമരം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ രാംജിത്തും സംഘവും കാപ്പുംച്ചാലിൽ വച്ചാണ് ഇയാളെ പിടികൂടിയത്. പരിശോധനയിൽ കാറിൽ കടത്തുകയായിരുന്ന 2.587 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. മയക്കുമരുന്ന് കടത്തുന്നതിനായി പ്രതി ഉപയോഗിച്ച കെഎല്‍ 10 കെ 7661 നമ്പര്‍ കാറും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാള്‍ക്ക് എംഡിഎംഎ നല്‍കിയത് താമരശ്ശേരി സ്വദേശിയാണെന്ന് പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ഇതിനെ കുറിച്ചും പോലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്.
അജ്മലിനെ മുമ്പ് എംഡിഎംഎയുമായി മാനന്തവാടി എക്സൈസ് പിടികൂടിയിട്ടുണ്ട്. കൂടാതെ വെള്ളമുണ്ട, തൊണ്ടർനാട് സ്റ്റേഷനുകളിലെ കഞ്ചാവ് കേസുകളിലും ഇയാൾ പ്രതിയാണ്. എസ്.ഐ. ജയപ്രകാശ്, സിപിഒമാരായ അജേഷ്, ഇബ്രാഹിംകുട്ടി, വിനായകൻ, നിഷാദ്, രതീഷ് തുടങ്ങിയവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.