വയനാട്ടിലെ അധ്യാപക ഒഴിവുകൾ

മാനന്തവാടി ജില്ലാ ഗവ. നഴ്‌സിങ് കോളേജിൽ ട്യൂട്ടർ തസ്തികയിലേക്ക് കരാർ നിയമനം നടത്തുന്നു. എം.എസ്.സി നഴ്‌സിങ്, കെ.എൻ.എം.സി രജിസ്‌ട്രേഷനാണ് യോഗ്യത. താത്പര്യമുള്ളവർ യോഗ്യതാ സർട്ടിഫിക്കറ്റിന്റെ അസൽ, ആധാർ, പാൻ, വയസ്, പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യ പത്രവുമായി മാർച്ച് 22 ന് രാവിലെ 11 ന് നഴ്‌സിങ് കോളേജ് പ്രിൻസിപ്പാളിന്റെ ഓഫീസിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ പങ്കെടുക്കണം. ഫോൺ 04935 299424.
മുട്ടിൽ : വയനാട് മുസ്ലിം ഓർഫനേജ് മാനേജ്മെന്റിന് കിഴീൽ വിവിധ എയ്‌ഡഡ് സ്കൂളുകളിൽ ഒഴിവുവരുന്ന എച്ച്എസ്‌ടി മാത്സ്, ഫിസിക്കൽ എജുക്കേഷൻ, ചിത്രരചന, എച്ച്എസ്എസ്ടി ഇക്കണോമിക്സ്, ഹിന്ദി തസ്തികകളിലേക്കും മുട്ടിൽ ഡബ്ല്യുഎംഒ ആർട്‌സ് സയൻസ് കോളേജിൽ ഫിസിക്കൽ എജുക്കേഷൻ, ഫിസിക്സ് തസ്തികകളിലേക്ക് അധ്യാപക നിയമനം. മാനേജർ, വയനാട് മുസ്ലിം ഓർഫനേജ് മുട്ടിൽ മാണ്ടാട് പിഒ, കല്പറ്റ 8 673122 എന്ന വിലാസത്തിൽ അപേക്ഷ നൽകണം. ഫോൺ: 9895204364.