ആദിവാസി യുവാവിന്റെ മരണം ; മൂന്നു പേർ അറസ്റ്റിൽ

അമ്പലവയൽ : തോമാട്ടുചാലില്‍ ആദിവാസി യുവാവിന്റെ മരണം കൊലപാതകമെന്ന് കണ്ടെത്തല്‍. മലയച്ചൻ കൊല്ലി ഉന്നതിയിലെ ബിനുവാണ് മർദനത്തില്‍ പരിക്കേറ്റ് മരിച്ചത്.
സംഭവത്തില്‍ മരിച്ച ബിനുവിന്‍റെ സഹോദരി ഭർത്താവ് വിനോദ് , അയല്‍വാസികളായ പ്രശാന്ത്, പ്രജില്‍ ദാസ് എന്നിവരുടെ അറസ്റ്റ് രേഖപ്പെടുത്തി.
മദ്യപാനത്തെ തുടർന്നുണ്ടായ വാക്കുതർക്കമാണ് മർദനത്തിലും മരണത്തിലും കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു.
ഞായറാഴ്ച രാത്രി വീടിനടുത്തുള്ള കാപ്പിത്തോട്ടത്തിലാണ് ബിനുവിനെ മർദനമേറ്റ നിലയിൽ കണ്ടെത്തിയത്.
തിങ്കളാഴ്ച രാവിലെയാണു ബത്തേരിയില്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്.