വിവാഹവാഗ്ദാനം നൽകി ലൈംഗിക അതിക്രമം : 32 വർഷത്തിന് ശേഷം പ്രതി പിടിയിൽ

വെള്ളമുണ്ട : വിവാഹവാഗ്ദാനം നൽകി ലൈംഗികാതിക്രമം നടത്തി വി ദേശത്തേക്ക് മുങ്ങിയ പ്രതി 32 വർഷത്തിനുശേഷം പിടിയിൽ. വെള്ളമുണ്ട മംഗലശ്ശേരി ചാലഞ്ചേരി വീട്ടിൽ അസീസ് (49) നെയാണ് വെള്ളമുണ്ട പോലീസ് പിടികൂടിയത്.
1993-ൽ യുവതിയുടെ പരാതിയിൽ കേസ് രജിസ്റ്റർചെയ്തതറിഞ്ഞ് അസീസ് വിദേശത്തേക്ക് പോയി ഒളിവിൽക്കഴിഞ്ഞുവരുകയായിരുന്നു. ഇയാൾക്കെതിരേ പോലീസ് ലുക്ക്‌ഔട്ട് സർക്കുലറും പുറപ്പെടുവിച്ചിരുന്നു. നാട്ടിലേക്ക് വരുന്ന വഴി നെടുമ്പാശ്ശേരി എയർപോർട്ടിൽവെച്ചാണ് ഇയാൾ പിടിയിലാകുന്നത്.
വെള്ളമുണ്ട എസ്.എച്ച്.ഒ. ടി.കെ. മിനിമോളുടെ നേതൃത്വത്തിൽ സീനിയർ സിവിൽ പോലീസ് ഓഫീസർ പ്രസാദ്, സിവിൽ പോലീസ് ഓഫീസർ മുഹമ്മദ് നിസാർ എന്നിവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നത്.