April 3, 2025

സംവിധായകൻ ഷാഫി അന്തരിച്ചു; വിട പറഞ്ഞത് ഏറെ ഹിറ്റുകള്‍ നല്‍കിയ കലാകാരൻ

Share

 

കൊച്ചി : സംവിധായകൻ ഷാഫി (57) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. പക്ഷാഘാതത്തെ തുടർന്ന് പക്ഷാഘാതത്തെ തുടർന്ന് ദിവസങ്ങളായി ചികിത്സയിലായിരുന്നു. ആന്തരിക രക്തസ്രാവത്തെത്തുടര്‍ന്ന് ഈ മാസം 16-നാണ് ഷാഫിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടർച്ചയായി കഠിനമായ തലവേദനയും ഉറക്കമില്ലായ്മയും അനുഭവപ്പെട്ടതിനെത്തുടർന്നാണ്‌ ഷാഫി ചികിത്സതേടിയത്. വിദഗ്ധ പരിശോധനയില്‍ തലച്ചോറിലെ രക്തസ്രാവം കണ്ടെത്തി. ശസ്ത്രക്രിയ നടത്തിയെങ്കിലും ആരോഗ്യനില വഷളായതിനെത്തുടർന്ന് വെന്റിലേറ്റർ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയിരുന്നത്.

 

ഭാര്യ: ഷാമില. മക്കള്‍: അലീമ, സല്‍മ. സംവിധായകനും തിരക്കഥാകൃത്തുമായ റാഫി സഹോദരനാണ്.

 

എളമക്കര മൂത്തോട്ടത്ത് എം.പി. ഹംസയുടെയും നബീസയുടെയും മകനായി ജനിച്ച ഷാഫിയുടെ യഥാർഥ പേര് എം.എച്ച്‌. റഷീദ് എന്നാണ്. സംവിധായകൻ സിദ്ദീഖ് അമ്മാവനും റാഫി മെക്കാർട്ടിനിലെ റാഫി സഹോദരനുമാണ്.

 

രാജസേനൻ സംവിധാനം ചെയ്ത ദില്ലിവാലാ രാജകുമാരൻ എന്ന സിനിമയില്‍ അസിസ്റ്റന്റ് ഡയറക്ടറായിട്ടാണ് റാഫി സിനിമാ ജീവിതം തുടങ്ങിയത്. 2001-ല്‍ പുറത്തിറങ്ങിയ വണ്‍മാന്‍ഷോ എന്ന ചിത്രത്തിലൂടെ ഷാഫി സ്വതന്ത്ര സംവിധായകനായി. തുടര്‍ന്ന് നിരവധി സൂപ്പര്‍ഹിറ്റ് ചിത്രങ്ങളൊരുക്കി. സംവിധാനം ചെയ്ത 18 സിനിമകളില്‍ ഏറെയും വമ്ബൻ ഹിറ്റുകളായിരുന്നു. വിക്രം നായകനായ മജാ എന്ന തമിഴ് ചിത്രവും അദ്ദേഹം സംവിധാനം ചെയ്തു.

 

മായാവി, തൊമ്മനും മക്കളും, മേരിക്കുണ്ടൊരു കുഞ്ഞാട്, ചട്ടമ്ബിനാട്, പുലിവാല്‍ കല്യാണം, കല്യാണരാമൻ തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ സംവിധാനത്തില്‍ പിറന്ന പ്രധാന ചിത്രങ്ങള്‍. 2022ല്‍ റിലീസ് ചെയ്ത ആനന്ദം പരമാനന്ദമാണ് അവസാന ചിത്രം.

 

കലൂർ മണപ്പാട്ടിപറമ്ബിലെ കൊച്ചിൻ സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ പൊതുദർശനം നടക്കും. ശേഷം വൈകിട്ട് നാലു മണിക്ക് കറുകപ്പള്ളി ജുമാ മസ്ജിദില്‍ മൃതദേഹംഖബറടക്കും.

 


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.