April 6, 2025

സംസ്ഥാനത്ത് മദ്യത്തിന് വില കൂട്ടി : പ്രീമിയം ബ്രാൻഡികള്‍ക്ക് 130 രൂപ വരെ വര്‍ധന, നാളെ മുതല്‍ പ്രാബല്യത്തില്‍

Share

 

തിരുവനന്തപുരം : മദ്യത്തിനു വില കൂട്ടി സർക്കാർ. സ്പിരിറ്റ് വില വർധിച്ചതിനാല്‍ മദ്യവില കൂട്ടണമെന്ന മദ്യ നിര്‍മാണ കമ്ബനികളുടെ ആവശ്യം പരിഗണിച്ചാണ് തീരുമാനം. ശരാശരി 10 ശതമാനം വരെയാണ് വിലവർധന. മദ്യത്തിൻ്റെ ഉല്‍പാദനത്തിനു ചെലവ് കൂടിയെന്നും കൂടുതല്‍ പണം വേണമെന്ന മദ്യകമ്ബനികളുടെ ആവശ്യം ന്യായമാണെന്ന സർക്കാർ നിലപാട് ബവ് കോ ബോർഡും അംഗീകാരിച്ചു. നാളെ മുതല്‍ വിലവർധന പ്രാബല്യത്തില്‍ വരും.

 

പുതുക്കിയ മദ്യ വില വിവര പട്ടിക ബെവ്കോ പുറത്തിറക്കി. 62 കമ്ബനികളുടെ 341 ബ്രാൻ്റുകള്‍ക്ക് വില വർധിക്കും. സംസ്ഥാനത്ത് 15 മാസത്തിന് ശേഷമാണ് മദ്യത്തിൻ്റെ വില വർധിപ്പിച്ച്‌ കൊണ്ടുള്ള തീരുമാനം വരുന്നത്.

 

സർക്കാർ മദ്യമായ ജവാന് 10 രൂപയാണ് കൂട്ടിയത്. 640 രൂപയുടെ മദ്യത്തിനു ഇനി 650 രൂപ നല്‍കണം. ഓള്‍ഡ് പോർട് റമ്മിൻ്റെ വില 30 രൂപ കൂടി. 750 രൂപയായിരുന്ന മദ്യത്തിന് 780 രൂപയായി. ബവ്കോയും മദ്യക്കമ്ബനികളും തമ്മിലുള്ള ‘റേറ്റ് കോണ്‍ട്രാക്‌ട്’ അനുസരിച്ചാണു മദ്യവില നിശ്ചയിക്കുന്നത്. ഓരോ വർഷവും വിലവർധന കമ്ബനികള്‍ ആവശ്യപ്പെടാറുണ്ട്. ചില വർഷങ്ങളില്‍ വില കൂട്ടി നല്‍കും. കമ്ബനികളുടെ ആവശ്യം കണക്കിലെടുത്തും അവരുമായി ചർച്ച നടത്തിയുമാണു പുതിയ വില നിശ്ചയിച്ചതെന്നു ബവ്കോ സിഎംഡി ഹർഷിത അട്ടല്ലൂരി പറഞ്ഞു. ചുരുക്കം ചില ബ്രാൻഡുകളുടെ വില കുറഞ്ഞപ്പോള്‍, ചില ബ്രാൻഡുകള്‍ പഴയ വിലയില്‍ തന്നെ തുടരുന്നുമുണ്ട്.

 

ജനപ്രിയ ബീയറുകള്‍ക്ക് 20 രൂപ വരെ കൂടി. 1000 രൂപയ്ക്കും 1500 രൂപയ്ക്കും ഇടയില്‍ നല്‍കിയിരുന്ന പ്രീമിയം ബ്രാൻഡികള്‍ക്ക് 130 രൂപ വരെ വില വർധിച്ചിട്ടുണ്ട്. എഥനോളിന്റെ വില കൂടിയതു ചൂണ്ടിക്കാട്ടിയാണു മദ്യക്കമ്ബനികള്‍ വിലവർധന ആവശ്യപ്പെട്ടത്.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.