60,000 തൊടാനൊരുങ്ങി സംസ്ഥാനത്തെ സ്വര്‍ണവില ; ഇന്ന് ഒറ്റയടിക്ക് കൂടിയത് 480 രൂപ

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് സ്വർണവിലയില്‍ വൻ വർധനവ്. ഇന്ന് പവന് 480 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 59,600 രൂപയാണ്. ഗ്രാമിന് 60 രൂപയാണ് വര്‍ധിച്ചത്. 7450 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
നിലവില്‍ ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയിലാണ് സ്വര്‍ണവില. ഈ മാസത്തിന്റെ തുടക്കത്തില്‍ 57,200 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. രണ്ടാഴ്ച കൊണ്ട് വിലയില്‍ 2800 രൂപയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്. എന്നാല്‍ ഇത് താത്കാലികം മാത്രമാണെന്ന് സൂചന നല്‍കിയാണ് ഇന്നലെയും ഇന്നുമായി വില ഉയര്‍ന്നത് . ഇന്നത്തെ വിലപ്രകാരം 10 ഗ്രാം സ്വർണം വാങ്ങാൻ 76000 രൂപ വേണ്ടി വരും. ഇന്ന് ഒരു പവൻ സ്വർണം വാങ്ങുന്നതിന് 65000 രൂപ വരെ ചിലവ് വരാനാണ് സാധ്യത.തുടർച്ചയായ മൂന്നാം ദിവസമാണ് സ്വർണ വില വർധിക്കുന്നത്.
2024 ഒക്ടോബറില്‍ ആണ് മുൻപ് ഏറ്റവും ഉയർന്ന നിരക്കിലേക്ക് സ്വർണവില എത്തിയത്. പവന് 59,640 രൂപയായിരുന്നു അന്ന് വില.രാജ്യത്തെ കമ്മോഡിറ്റി എക്‌സ്‌ചേഞ്ച് ആയ എംസിഎക്സില്‍ 10 ഗ്രാം 24 കാരറ്റ് സ്വര്‍ണ വില 80253 രൂപയാണ്. അന്താരാഷ്ട്ര വിപണിയില്‍ സ്‌പോട് ഗോള്‍ഡിന് ട്രോയ് ഔണ്‍സിനു 2,715.22 ഡോളര്‍ നിലവാരത്തിലുമാണ് വ്യാപാരം നടക്കുന്നത്.ഡോളര്‍ ശക്തിയാര്‍ജിക്കുന്നതും യുഎസ് ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് കുറച്ചതുമാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. ഓഹരി വിപണിയിലെ ചലനങ്ങളും സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നുണ്ട്. 2025-ല്‍ സ്വർണവില 65,000 കടക്കുമെന്നാണ് വിദഗ്‌ദരുടെ വിലയിരുത്തല്‍. ഡോളര്‍ ശക്തിയാര്‍ജിക്കുന്നതും യുഎസ് ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് കുറച്ചതുമാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. ഓഹരി വിപണിയിലെ ചലനങ്ങളും സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നുണ്ട്.