May 6, 2026

155 കിലോ കഞ്ചാവ് കടത്തിയ കേസിലെ പ്രതികള്‍ക്ക് 25 വര്‍ഷം കഠിനതടവും, 2 ലക്ഷം രൂപ വീതം പിഴയും ശിക്ഷ

Share

 

കല്‍പ്പറ്റ : ബത്തേരി എക്‌സൈസ് റേഞ്ച് ഓഫീസ് പരിധിയില്‍ 155 കിലോ കഞ്ചാവ് കടത്തിയ കേസിലെ പ്രതികള്‍ക്ക് 25 വര്‍ഷം കഠിനതടവും, 2 ലക്ഷം രൂപ വീതം പിഴയും ശിക്ഷ വിധിച്ചു. പാലക്കാട് പട്ടാമ്പി പാക്കത്ത് വീട് അബ്ദുള്‍ നിസാര്‍ (41), ഗൂഡല്ലൂര്‍ ദേവര്‍ഷോല ചെമ്പന്‍ വീട് ശിഹാബുദ്ദീന്‍ (49) എന്നിവരെയാണ് കല്‍പ്പറ്റ അഡ്‌ഹോക്ക് II കോടതി ജഡ്ജ് വി.അനസ് ശിക്ഷിച്ചത്.

 

155 കിലോഗ്രാം കഞ്ചാവ് ടി.എന്‍ 37 ബി.പി 3655 നമ്പര്‍ മഹീന്ദ്ര പിക്കപ്പ് വണ്ടിയില്‍ വില്‍പ്പനക്കായി കടത്തിക്കൊണ്ടുവന്ന കുറ്റത്തിന് 15 വര്‍ഷം വീതം കഠിനതടവിനും 1 ലക്ഷം രൂപവീതം പിഴയും, പിഴയടച്ചില്ലെങ്കില്‍ 1 വര്‍ഷം കൂടി കഠിന തടവിനും എന്‍ഡിപിഎസ് ആക്ട് സെക്ഷന്‍ 29 പ്രകാരം 10 വര്‍ഷം വീതം കഠിന തടവിനും 1 ലക്ഷം രൂപാ വീതം പിഴയും പിഴയടച്ചില്ലെങ്കില്‍ 1 ലക്ഷം രൂപാ വീതം കഠിന തടവിനും ശിക്ഷിച്ചു.

 

2022 ജൂണ്‍ മാസം 12-ാം തീയതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്.

സ്റ്റേറ്റ് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിലെ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടി.അനികുമാറും പാര്‍ട്ടിയും കണ്ടെടുത്ത കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത്. എക്‌സൈസ് ക്രൈം ബ്രാഞ്ച് (ഉത്തര മേഖല) കോഴിക്കോട് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ആയിരുന്ന ആര്‍.എന്‍ ബൈജുവാണ്.

സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ലിജീഷ് ഇ.വി, ശ്രദ്ധാധരന്‍ എം.ജി എന്നിവര്‍ പ്രോസിക്യൂഷനു വേണ്ടി ഹാജരായി.

 


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.