ഒണ്ടയങ്ങാടിയിൽ ജീപ്പും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു : സഹയാത്രികന് പരിക്ക്

മാനന്തവാടി : ഒണ്ടയങ്ങാടി 54 ല്‍ ജീപ്പും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. തൃശ്ശിലേരി അണക്കെട്ടിന് സമീപം താമസിക്കുന്ന ചിറത്തലയ്ക്കല്‍ റെജിയുടെയും ജിജിയുടേയും മകന്‍ സി.ആര്‍ ജിതിന്‍ (26) ആണ് മരിച്ചത്.
ഇന്നലെ രാത്രി എട്ടരയോടെയാണ് അപകടം. ബൈക്കിലുണ്ടായിരുന്ന ജിതിന്റെ ഭാര്യാ സഹോദരന്‍ ഒണ്ടയങ്ങാടി ചക്കാട്ടില്‍ ആദര്‍ശ് (22) ന് പരിക്കേറ്റു. ഇരുവരേയും മാനന്തവാടി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചുവെങ്കിലും സാരമായി പരിക്കേറ്റിരുന്ന ജിതിന്‍ മരിക്കുകയായിരുന്നു. ആദര്‍ശിനെ വിദഗ്ധ ചികിത്സാര്‍ത്ഥം പിന്നീട് മേപ്പാടി വിംസ് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
ആതിരയാണ് ജിതിന്റെ ഭാര്യ. ഇവര്‍ വിദേശത്ത് നഴ്‌സായി ജോലി ചെയ്ത് വരികയാണ്. മകന്‍: റയാന്‍. സഹോദരി: ജില്‍ന. സംസ്‌കാരം നാളെ(നവംബര്‍ 26) തൃശ്ശിലേരി സെന്റ് ജോര്‍ജ്ജ് പള്ളി സെമിത്തേരിയില്‍.