March 16, 2025

നിങ്ങളുടെ ആധാര്‍ സേഫാണോ? കാര്‍ഡ് ദുരുപയോഗം ചെയ്യുന്നുണ്ടോ : അറിയാൻ ചെയ്യേണ്ടത്

Share

 

സർക്കാർ സേവനങ്ങള്‍, ബാങ്കിങ് സൗകര്യങ്ങള്‍, ടെലികോം കണക്ഷനുകള്‍ എന്നിവ ആക്സസ് ചെയ്യുന്നതിന് ആധാർ നമ്ബർ പ്രധാനമാണ്. ശ്രദ്ധയോടെ കൈകാര്യം ചെയ്തില്ലെങ്കില്‍ ആധാർ കാര്‍ഡും നമ്ബറും ആരെങ്കിലും ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യതയേറെയാണ്. ആധാർ ദുരുപയോഗം ചെയ്യുന്നുണ്ടോ? അതറിയാൻ ഒരു വഴിയുണ്ട്. ഇതിനായി യൂണീക്ക് ഐഡന്‍റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (UIDAI) ഉപയോക്താക്കളെ അവരുടെ ആധാർ ഉപയോഗം നിരീക്ഷിക്കാനും സുരക്ഷിതമാക്കാനും സഹായിക്കുന്ന ടൂളുകള്‍ അവതരിപ്പിച്ചു.

 

ആധാർ കാർഡ് ദുരുപയോഗം ചെയ്യുന്നുണ്ടോ എന്നറിയാനായി myAadhaar പോർട്ടലില്‍ ആദ്യം പ്രവേശിക്കുക. നിങ്ങളുടെ ആധാർ നമ്ബർ, ക്യാപ്‌ച കോഡ് എന്നിവ നല്‍കി ഒടിപി ഉപയോഗിച്ച്‌ ലോഗിൻ ചെയ്ത് ക്ലിക്ക് ചെയ്യുക. നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈല്‍ നമ്ബറിലേക്ക് ഒരു ഒടിപി ലഭിക്കും. നിങ്ങളുടെ അക്കൗണ്ട് ആക്സസ് ചെയ്യാൻ ഇത് സഹായിക്കും. “ഓതന്‍റിക്കേഷൻ ഹിസ്റ്ററി” ഓപ്‌ഷൻ തിരഞ്ഞെടുത്ത് നിങ്ങള്‍ അവലോകനം ചെയ്യാൻ ആഗ്രഹിക്കുന്ന കാലയളവിനുള്ള തിയതി ശ്രേണി തിരഞ്ഞെടുക്കുക. തുടർന്ന് ലോഗ് പരിശോധിച്ച്‌ പരിചിതമല്ലാത്തതോ സംശയാസ്പദമായതോ ആയ ഇടപാടുകള്‍ ഉണ്ടോയെന്ന് നോക്കുക.

 

 

സംശയാസ്പദമായ പ്രവർത്തനങ്ങള്‍ കണ്ടെത്തിയാല്‍ ഉടനെ അത് UIDAI-യില്‍ റിപ്പോർട്ട് ചെയ്യണം. ഇതിനായി യുഐഡിഎഐയുടെ ടോള്‍ ഫ്രീ ഹെല്‍പ്പ് ലൈനായ 1947ന്‍റെ സഹായം തേടാവുന്നതാണ്. [email protected] എന്ന ഇമെയില്‍ വിലാസത്തിലേക്കും റിപ്പോർട്ട് അയയ്ക്കാം. ആധാർ ബയോമെട്രിക്സ് ലോക്ക് ചെയ്യാനും അണ്‍ലോക്ക് ചെയ്യാനുമുള്ള ഓപ്ഷനും യുഐഡിഎഐ വാഗ്ദാനം ചെയ്യുന്നുണ്ട്. നിങ്ങളുടെ ആധാർ ബയോമെട്രിക്‌സ് ലോക്ക് ചെയ്യുന്നത് നിങ്ങളുടെ ആധാർ വിശദാംശങ്ങളിലേക്ക് ആർക്കെങ്കിലും ആക്‌സസ് ഉണ്ടെങ്കിലും അവർക്ക് ബയോമെട്രിക് വിവരങ്ങള്‍ ദുരുപയോഗം ചെയ്യാൻ കഴിയില്ലെന്ന് ഉറപ്പാക്കുന്നു.

 


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.