March 16, 2025

വാഹനം വില്‍ക്കുന്നവരുടെ ശ്രദ്ധയ്ക്ക്; 14 ദിവസത്തിനകം ആര്‍.സി. മാറ്റണം; കേസ് വന്നാല്‍ ഒന്നാംപ്രതി വാഹന ഉടമ

Share

 

വാഹനവില്‍പ്പന നടന്നുകഴിഞ്ഞാല്‍ എത്രയും വേഗം ഉടമസ്ഥാവകാശം മാറ്റണമെന്ന് മോട്ടോർവാഹനവകുപ്പിന്റെ മുന്നറിയിപ്പ്.വാഹനസംബന്ധിയായ ഏത് കേസിലും ഒന്നാം പ്രതി ആർ.സി. ഉടമയാണ്. വാഹനം കൈമാറി 14 ദിവസത്തിനുള്ളില്‍ ഉടമസ്ഥാവകാശം മാറ്റാനുള്ള അപേക്ഷ ആർ.ടി. ഓഫീസില്‍ നല്‍കണം. തുടർന്ന് ഉടമസ്ഥതാ കൈമാറ്റ ഫീസടവ് നടപടി പൂർത്തിയാക്കണം.

 

15 വർഷം കഴിഞ്ഞ വാഹനമാണെങ്കില്‍ 200 രൂപയുടെ സ്റ്റാമ്ബ് പേപ്പറില്‍ വാഹനം വാങ്ങുന്ന വ്യക്തിയുടെപേരില്‍ സത്യവാങ്മൂലവും നല്‍കണം. വാഹനത്തിന് എന്തെങ്കിലും ബാധ്യതയുണ്ടോയെന്ന് വാഹനം വാങ്ങുന്നയാള്‍ ­ഉറപ്പുവരുത്തണം. വാഹനം ­വിറ്റശേഷമുള്ള പരാതികള്‍ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് ഈ മുന്നറിയിപ്പ്.

 

വാഹനം വില്‍ക്കുന്നത് ­അടുത്തബന്ധുക്കള്‍ക്കോ കൂട്ടുകാർക്കോ സെക്കൻഡ് ഹാൻഡ് വാഹനഡീലർമാർക്കോ ആയാല്‍പ്പോലും ഒരു പേപ്പറിലോ ­മുദ്രപ്പത്രങ്ങളിലോ ഒപ്പിട്ടു വാങ്ങിയതിന്റെപേരില്‍ വാഹനകൈമാറ്റം പൂർത്തിയായെന്നു കരുതരുതെന്ന് വാഹനവകുപ്പ് പറയുന്നു.

 

സെക്കൻഡ് ഹാൻഡ് വാഹനഡീലർമാർ മൂന്നുമാത്രം

 

ആർ.ടി. ഓഫീസുകളില്‍ ഡീലർഷിപ്പ് രജിസ്റ്റർചെയ്ത സെക്കൻഡ് ഹാൻഡ് വാഹനഡീലർമാർക്ക് വാഹനം വില്‍ക്കുമ്ബോള്‍ പിന്നീട് അവർക്കാണ് ഉത്തരവാദിത്വം. ഈ വാഹനം ആർക്കെങ്കിലും വില്‍ക്കുമ്ബോള്‍ കൈമാറ്റനടപടി പൂർത്തിയാക്കേണ്ടത് ഡീലറാണ്. എന്നാല്‍, ഡീലർഷിപ്പ് രജിസ്ട്രേഷനുള്ള മൂന്ന് സെക്കൻഡ് ഹാൻഡ് വാഹന ഡീലർമാർ മാത്രമാണ് സംസ്ഥാനത്തുള്ളത്.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.