October 26, 2024

സ്വര്‍ണവിലയില്‍ വീണ്ടും വർധന : 59000 ത്തിലേക്ക്

Share

 

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുന്നു. ഇന്ന് സ്വര്‍ണവിലയില്‍ വര്‍ധനവ് രേഖപ്പെടുത്തി. 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 10 രൂപ കൂടി 7295 രൂപയിലും പവന് 80 രൂപ കൂടി 58360 രൂപയിലുമാണ് വ്യാപാരം )

പുരോഗമിക്കുന്നത്.

 

18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 05 രൂപ കൂടി 6015 രൂപയിലും പവന് 40 രൂപ കൂടി 48120 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. വെള്ളിനിരക്ക് കുറഞ്ഞു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 105 രൂപയില്‍നിന്ന് 01 രൂപ കുറഞ്ഞ് 104 രൂപയിലാണ് വ്യാപാരം നടക്കുന്നത്. അതേസമയം, ഹാള്‍മാര്‍ക് വെള്ളിയുടെ വില മാസങ്ങളായി രേഖപ്പെടുത്തിയിട്ടില്ല.

 

ഇന്നലെ 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 55 രൂപ കുറഞ്ഞ് 7285 രൂപയിലും പവന് 440 രൂപ കുറഞ്ഞ് 58280 രൂപയിലുമാണ് വ്യാപാരം പുരോഗമിച്ചത്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 45 രൂപ കുറഞ്ഞ് 6010 രൂപയിലും പവന് 360 രൂപ കുറഞ്ഞ് 48080 രൂപയിലുമാണ് വ്യാപാരം നടന്നത്. വെള്ളിനിരക്കും കുറഞ്ഞിരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 107 രൂപയില്‍നിന്ന് 02 രൂപ കുറഞ്ഞ് 105 രൂപയിലാണ് വ്യാപാരം നടന്നത്.

 

 


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.