October 22, 2024

വയനാട് ലോക്സഭ ഉപതിരഞ്ഞെടുപ്പ് : സത്യൻ മൊകേരി എൽ.ഡി.എഫ് സ്ഥാനാർത്ഥി

Share

 

കൽപ്പറ്റ: വയനാട് ലോക്സഭ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി സത്യൻ മൊകേരി മൽസരിക്കും. ഇന്ന് നടന്ന സംസ്ഥാന കൗൺസിൽ യോഗത്തിന്റേതാണ് തീരുമാനം. ഔദ്യോഗിക പ്രഖ്യാപനം വൈകീട്ടോടെ ഉണ്ടാവും. സിപിഐ ദേശീയ കൗൺസിൽ അംഗമായ സത്യൻ മൊകേരി മൂന്ന് തവണ എംഎൽഎ ആയിട്ടുണ്ട്. വയനാടുമായി അടുത്ത ബന്ധം പുലർത്തുന്ന സത്യൻ മൊകേരി 2014 ൽ വയനാട് ലോക് സഭ മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായിരുന്നു.

 

 


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.