സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ ഇടിവ്
സംസ്ഥാനത്ത് സ്വർണ വില നേരിയ തോതിൽ കുറഞ്ഞു. പവന് 40 രൂപയാണ് കുറഞ്ഞത്. ബുധനാഴ്ച 56,240 രൂപയായിരുന്നു പവനെങ്കിൽ ഇന്ന് 56,200 രൂപയായി. ഈ മാസത്തെ കുറഞ്ഞ നിരക്കാണിത്. 7025 രൂപയാണ് ഗ്രാമിന്റെ വില.
ആഗോള തരത്തിലുള്ള ഡിമാന്റ്, കറൻസിയിലെ ഏറ്റക്കുറച്ചിലുകൾ, പലിശ നിരക്ക്, ഡോളറിന്റെ മുന്നേറ്റം എന്നിവയെല്ലാം വിലയെ സ്വാധിനിക്കുന്നു. എംസിഎക്സിൽ പത്ത് ഗ്രാം സ്വർണത്തിന്റെ വില 74,700 രൂപ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്.
