September 20, 2024

പൊഴുതനയിൽ അജ്ഞാതജീവിയുടെ ആക്രമണം; പശുക്കിടാവ് ചത്തു, ജനം ഭീതിയിൽ

1 min read
Share

പൊഴുതനയിൽ അജ്ഞാതജീവിയുടെ ആക്രമണം; പശുക്കിടാവ് ചത്തു, ജനം ഭീതിയിൽ

വൈത്തിരി : തുടര്‍ച്ചയായുള്ള അജ്ഞാതജീവിയുടെ ആക്രമണം വീണ്ടും പൊഴുതനക്കാരുടെ ഉറക്കം കെടുത്തുന്നു. ഏതാനും മാസമായി വളര്‍ത്തുമൃഗങ്ങള്‍ക്ക് നേരെയുണ്ടായ ആക്രണം വര്‍ധിച്ചതോടെ ജനം ഭീതിയിലാണ്. കഴിഞ്ഞ ബുധനാഴ്‌ച അജ്ഞാതജീവിയുടെ ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റ പശുക്കിടാവ് ഞായറാഴ്ച രാവിലെയോടെ ചത്തു.

പൊഴുതന ഏഴാം വാര്‍ഡ് പന്ത്രണ്ടാംപാലം സ്വദേശി തങ്ക ശേഖരന്റെ ആറു മാസമുള്ള മൂരിക്കിടാവാണ് ചത്തത്. വീട്ടില്‍ കെട്ടിയ കിടാവിനെ അജ്ഞാതജീവി ഉപദ്രവിക്കുകയായിരുന്നു. വെറ്ററിനറി സര്‍ജന്റെ നേതൃത്വത്തില്‍ പോസ്റ്റുമോര്‍ട്ടം നടത്തി സംസ്‌കരിച്ചു.

കന്നുകാലികള്‍, വളര്‍ന്നുനായ,കാട്ടുപന്നി എന്നിവയെ ഇതിനകം അജ്ഞാതജീവി കൊന്നിട്ടുണ്ട്. പ്രദേശത്ത് പുലിയോട് സാദൃശ്യമുള്ള കാല്‍പാടുകള്‍ കണ്ടെത്തിയ സാഹചര്യത്തില്‍ വനംവകുപ്പ്‌ അമ്മാറയില്‍ കാമറ സ്ഥാപിച്ചെങ്കിലും ചിത്രങ്ങള്‍ ലഭിച്ചിട്ടില്ല.

പ്രദേശത്ത് പുലിയുടെ സാന്നിധ്യം ഉണ്ടെന്നാണ് നാട്ടുകാര്‍ വീണ്ടും ആരോപിക്കുന്നത്. എന്നാല്‍, വനംവകുപ്പ്‌ അധികൃതര്‍ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.