വ്യാജ ഇന്‍ഷൂറന്‍സ് സര്‍ട്ടിഫിക്കറ്റുമായി സര്‍വിസ് നടത്തിയ സ്വകാര്യ ബസ് വയനാട് മോട്ടോർ വാഹന വകുപ്പ് പിടികൂടി
1 min readവ്യാജ ഇന്‍ഷൂറന്‍സ് സര്‍ട്ടിഫിക്കറ്റുമായി സര്‍വിസ് നടത്തിയ സ്വകാര്യ ബസ് വയനാട് മോട്ടോർ വാഹന വകുപ്പ് പിടികൂടി
കല്‍പറ്റ: വ്യാജ ഇന്‍ഷൂറന്‍സ് സര്‍ട്ടിഫിക്കറ്റുമായി സര്‍വിസ് നടത്തിയ സ്റ്റേജ് കാര്യേജ് ബസ് മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്‌സ്‌മെന്‍റ് വിഭാഗം പിടികൂടി. കല്‍പറ്റ – വടുവഞ്ചാല്‍ റൂട്ടില്‍ സര്‍വിസ് നടത്തുന്ന കെ.എല്‍ 12 ഡി 4120 ബസാണ് കസ്റ്റഡിയിലെടുത്തത്.
ഇന്‍ഷൂറന്‍സ് പുതുക്കാനായി നല്‍കിയ ചെക്കിന്‍റെ കാലാവധി കഴിയുകയും പണം ഈടാക്കാന്‍ കഴിയാതെ ഇന്‍ഷുറന്‍സ് കമ്പനി റദ്ദാക്കുകയും ചെയ്ത പോളിസിയുമായാണ് ബസ് സര്‍വിസ് നടത്തിയത്. വയനാട് എന്‍ഫോഴ്‌സ്‌മെന്‍റ് ആര്‍.ടി.ഒ അനൂപ് വര്‍ക്കിയുടെ നിര്‍ദ്ദേശാനുസരണം റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട് നടത്തി വരുന്ന ഊര്‍ജിത പരിശോധനയിലാണ് ബസ് പിടികൂടിയത്.
പരിശോധനയില്‍ എം.വി.ഐ വി.വി. വിനീത്, എ.എം.വി.ഐ എ.ഷാനവാസ് എന്നിവര്‍ പങ്കെടുത്തു. വരും ദിവസങ്ങളിലും കര്‍ശന പരിശോധന തുടരുമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ആര്‍.ടി.ഒ അറിയിച്ചു.