September 20, 2024

കാണാതായ വയോധികയെ പൊട്ടക്കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി

1 min read
Share

 

തേറ്റമല : ഇന്നലെ വൈകിട്ട് മുതല്‍ കാണാതായ വയോധികയുടെ മൃതദേഹം ഉപയോഗ ശൂന്യമായ കിണറ്റില്‍ കണ്ടെത്തി. തേറ്റമല പരേതനായ വിലങ്ങില്‍ മുഹമ്മദിന്റെ ഭാര്യ കുഞ്ഞാമി (70) യുടെ മൃതദേഹമാണ് കാണാതായ വീട്ടില്‍ നിന്നും അര കിലോമീറ്റര്‍ മാറി സ്വകാര്യ വ്യക്തിയുടെ തോട്ടത്തില്‍ പഞ്ചായത്തിന് കൈമാറിയ കിണറ്റില്‍ കണ്ടെത്തിയത്.

 

ഉപയോഗ ശൂന്യമായി കാടുകയറിയ അവസ്ഥയിലുള്ള കിണറാണിത്. ഇന്നലെ വൈകുന്നേരം മുതല്‍ വയോധികയ കാണ്മാനില്ലെന്ന് കാണിച്ച് ബന്ധുക്കള്‍ തൊണ്ടര്‍നാട് പോലീസില്‍ പരാതി നല്‍കിയിരുന്നു. മകളുടെ കൂടെ താമസിച്ചു വന്നിരുന്ന കുഞ്ഞാമി മകള്‍ ആശുപത്രിയിലായതിനാല്‍ പകല്‍ സമയത്ത് വീട്ടില്‍ തനിച്ചായിരുന്നു. കുട്ടികള്‍ സ്‌കൂള്‍ കഴിഞ്ഞ് വന്നപ്പോഴാണ് ഇവരെ കാണ്മാനില്ലെന്ന കാര്യം അറിഞ്ഞത്. ഒറ്റക്ക് യാത്ര ചെയ്തുള്ള ശീലം ഇല്ലാത്ത ഇവര്‍ക്ക് പ്രായത്തിന്റെ അവശതകളുമുണ്ടെന്ന് ബന്ധുക്കള്‍ പറഞ്ഞിരുന്നു. സംഭവത്തെ തുടര്‍ന്ന് തൊണ്ടര്‍നാട് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

 

 


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.