നോര്‍ത്തേണ്‍ റെയില്‍വേയിൽ 4096 ഒഴിവുകള്‍ ; സെപ്റ്റംബര്‍ 16നുള്ളില്‍ അപേക്ഷിക്കണം
1 min read
ഇന്ത്യന്‍ റെയില്‍വേയില്‍ ജോലി സ്വപ്‌നം കാണുന്നവര്‍ക്ക് അവസരം. ഡല്‍ഹി ആസ്ഥാനമായ നോര്‍ത്തേണ്‍ റെയില്‍വേ ഡിപ്പാര്‍ട്ട്‌മെന്റ് ഇപ്പോള്‍ അപ്രന്റീസ് തസ്തികയില്‍ റിക്രൂട്ട്‌മെന്റ് വിളിച്ചിട്ടുണ്ട്. ആകെ 4096 ഒഴിവുകളാണുള്ളത്. മിനിമം പത്താം ക്ലാസ് യോഗ്യതയും, ഐ.ടി.ഐ ട്രേഡുമുള്ളവര്‍ക്കാണ് അവസരം. ഉദ്യോഗാര്‍ഥികള്‍ക്ക് സെപ്റ്റംബര്‍ 16 വരെ ഓണ്‍ലൈന്‍ അപേക്ഷ നല്‍കാം.
തസ്തിക& ഒഴിവ്
നോര്‍ത്തേണ്‍ റെയില്‍വേയില്‍ 4096 അപ്രന്റീസ് ഒഴിവ്.
ട്രേഡുകള്‍
മെക്കാനിക് ഡീസല്‍, ഇലക്ട്രീഷ്യന്‍, ഫിറ്റര്‍, കാര്‍പെന്റര്‍, ഇലക്ട്രോണികസ് മെക്കാനിക്, പെയിന്റര്‍, ട്രിമ്മര്‍, മെഷിനിസ്റ്റ്, വെല്‍ഡര്‍, എം.എം.വി, ഫോര്‍ജര്‍ & ഹീറ്റ് ട്രീറ്റര്‍, വെല്‍ഡര്‍ (ജി& ജി)/ വെല്‍ഡര്‍ സ്ട്രക്ച്ചറല്‍, ടര്‍ണര്‍, മെറ്റീരിയല്‍ ഹാന്‍ഡിലിങ് എക്യൂപ്‌മെന്റ് മെക്കാനിക് കം ഓപ്പറേറ്റര്‍, റഫ്രിജറേറ്റര്‍ & എയര്‍ കണ്ടീഷനിങ്, വയര്‍മാന്‍, ബ്ലാക്ക്‌സ്മിത്ത്, മേസണ്‍, ഫിറ്റര്‍ (ഇലക്ട്രീഷ്യന്‍), ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍, ഹാമര്‍മാന്‍, ക്രെയിന്‍ ഓപ്പറേറ്റര്‍, സ്റ്റെനോഗ്രാഫര്‍ (ഇംഗ്ലീഷ്, ഹിന്ദി), വെല്‍ഡര്‍ ജി & ഇ, മെക്കാനിക് (മെഷീന്‍ ടൂള്‍ മെയിന്റനന്‍സ്), കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ & പ്രോഗ്രാമിങ് അസിസ്റ്റന്റ്, പ്ലേറ്റ് ഫിറ്റര്‍, മെഷീന്‍ ഓപ്പറേറ്റര്‍, സ്ലിങ്കര്‍, എംഡബ്ല്യൂഡി ഫിറ്റര്‍, പൈപ് ഫിറ്റര്‍.
പ്രായപരിധി
15 വയസ് മുതല്‍ 24 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. (സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസിളവുണ്ട്)
യോഗ്യത
50 ശതമാനം മാര്‍ക്കോടെ എസ്.എസ്.എല്‍.സി, ബന്ധപ്പെട്ട ട്രേഡില്‍ ഐ.ടി.ഐ സര്‍ട്ടിഫിക്കറ്റ്.
അപേക്ഷ ഫീസ്
ഉദ്യോഗാര്‍ഥികള്‍ 100 രൂപ അപേക്ഷ ഫീസ് ഓണ്‍ലൈനായി അടയ്ക്കണം. എസ്.സി, എസ്.ടി, പിഡബ്ല്യൂബിഡി, വനിത ഉദ്യോഗാര്‍ഥികള്‍ക്ക് ഫീസില്ല.
അപേക്ഷ
സെപ്റ്റംബര്‍ 16 വരെയാണ് സമയം. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ അപ്രന്റീസ് നിയമങ്ങള്‍ക്ക് അനുസരിച്ചുള്ള വേതനം ലഭിക്കും.