എം.ഡി.എം.എയുമായി ഒരാള്‍ അറസ്റ്റില്‍
കല്‍പ്പറ്റ : ലഹരിമരുന്ന് ഉപയോഗവും വില്‍പ്പനയും തടയുന്നതിനായുള്ള ‘ഓപ്പറേഷന്‍ ഡി ഹണ്ടി’ന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ എം.ഡി.എം.യുമായി ഒരാളെ പിടികൂടി.
കോഴിക്കോട്, കുറുവാറ്റൂര്‍പറമ്പില്‍, പിലാത്തോട്ടത്തില്‍ വീട്ടില്‍ ആര്‍. സൂരജ് (27) നെയാണ് വൈത്തിരി പോലീസ് പിടികൂടിയത്. തിങ്കളാഴ്ച വൈകിട്ടോടെ ലക്കിടിയില്‍ വാഹന പരിശോധനക്കിടെയാണ് 0.43 ഗ്രാം എം.ഡി.എം.എയുമായി ഇയാള്‍ പിടിയിലായത്.