സ്കോൾ കേരള പ്ലസ് വൺ പ്രവേശനം : തീയതി നീട്ടി
കൽപ്പറ്റ : സ്റ്റോൾ-കേരള മുഖേനയും ള്ള 2024-26 ബാച്ചിലേക്കുള്ള ഹയർസെക്കൻഡറി കോഴ്‌സുകളുടെ ഒന്നാംവർഷ പ്രവേശനത്തീയതികൾ നീട്ടി. പിഴയില്ലാതെ ഓഗസ്റ്റ് 31 വരെയും 60 രൂപ പിഴയോടെ സെപ്റ്റംബർ ഏഴുവരെയും ഫീസടച്ച് രജിസ്റ്റർ ചെയ്യാം.
ഓൺലൈൻ രജിസ്ട്രേഷൻ മാർഗനിർദേശങ്ങൾ www.scolekerala.org ലഭ്യമാണ്. ഓൺലൈനായി നിലവിൽ രജിസ്റ്റർചെയ്ത വിദ്യാർഥികൾ അപേക്ഷയുടെ പ്രിൻ്റൗട്ടും അനുബന്ധരേഖകളും രണ്ടുദിവസത്തിനകം ജില്ലാ ഓഫീസുകളിൽ നേരിട്ടോ തപാൽ മാർഗമോ എത്തിക്കണം.