കാപ്പചുമത്തി നാടുകടത്തിയ യുവാവ് കഞ്ചാവുമായി പിടിയില്‍
കല്‍പ്പറ്റ : കാപ്പ ചുമത്തി നാടുകടത്തിയ യുവാവ് കഞ്ചാവുമായി പിടിയില്‍. തളിപ്പുഴ രായിന്‍ മരക്കാര്‍ വീട്ടില്‍ ആര്‍. ഷാനിബ് (26) ആണ് 150 ഗ്രാം കഞ്ചാവുമായി കഴിഞ്ഞ ദിവസം ബൈപാസില്‍ അറസ്റ്റിലായത്.
2025 ഏപ്രില്‍ വരെ ഇയാള്‍ക്ക് ജില്ലയില്‍ പ്രവേശനവിലക്കുണ്ട്. ഷാനിബിനെതിരേ കല്‍പ്പറ്റ, വൈത്തിരി, തിരുനെല്ലി, പനമരം, പുല്‍പ്പള്ളി സ്റ്റേഷനുകളില്‍ കേസുകളുണ്ട്. കസ്റ്റഡിയിലിരിക്കേ പോലീസിനെ ആക്രമിച്ച് രക്ഷപ്പെട്ട കേസിലും പ്രതിയാണ്.