നെല്ലിമുണ്ട ജുമാമസ്ജിദിന്റെ ഗേറ്റ് കാട്ടാന തകർത്തു : വനപാലകരെ തടഞ്ഞ് നാട്ടുകാരുടെ പ്രതിഷേധം
മേപ്പാടി : നെല്ലിമുണ്ടയിൽ ജനകീയ പ്രതിഷേധം. ഇന്നലെ രാത്രി കാട്ടാനയിറങ്ങി നെല്ലിമുണ്ട ജുമാ മസ്ജിദിന്റെ ഗേറ്റ് തകർത്തു. കൂടാതെ വൻ നാശവും വിതയ്ച്ചു.
സ്ഥലത്ത് പരിശോധനയ്ക്കെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥരെ നാട്ടുകാർ തടഞ്ഞു. ജനവാസ മേഖലയിൽ നിരന്തരം കാട്ടാന ഭീതി വിതച്ചിട്ടും വനംവകുപ്പ് ശാശ്വത പരിഹാരം സ്വീകരിക്കുന്നില്ലെന്നാരോപിച്ചാണ് ഉദ്യോഗസ്ഥർക്കു മുമ്പിൽ ജനങ്ങൾ പ്രതിഷേധിക്കുന്നത്.