സ്ഥിരം കുറ്റവാളിയെ കാപ്പ ചുമത്തി ജയിലിലടച്ചു
കല്‍പ്പറ്റ : ഗുണ്ടാപ്രവര്‍ത്തനങ്ങള്‍ അമര്‍ച്ച ചെയ്യുന്നതിന്റെ ഭാഗമായി സ്ഥിരം കുറ്റവാളിയെ കാപ്പ ചുമത്തി കണ്ണൂർ ജയിലിലടച്ചു. വടുവഞ്ചാല്‍ കല്ലേരി സ്വദേശി തെക്കിനേടത്ത് വീട്ടില്‍ ബുളുവെന്ന ജിതിന്‍ ജോസഫ് (35) നെയാണ് കാപ്പ ചുമത്തി ഒരു വർഷത്തേക്ക് ജയിലിലടച്ചത്.
വയനാട് ജില്ലാ പോലീസ് മേധാവി ടി. നാരായണന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വയനാട് ജില്ലാ കളക്ടറാണ് ഉത്തരവിറക്കിയത്. അമ്പലവയല്‍, കല്‍പ്പറ്റ, ഹൊസൂര്‍, മീനങ്ങാടി, ബത്തേരി, തിരുനെല്ലി, മാനന്തവാടി, തലപ്പുഴ, താമരശ്ശേരി തുടങ്ങിയ സ്റ്റേഷനുകളിലായി കൊലപാതകം, മോഷണം, കഠിനമായ ദേഹോപദ്രവം തുടങ്ങിയ നിരവധി കേസുകളിൽ പ്രതിയാണ്. ഈ വർഷം വടുവഞ്ചാലിൽ കാര്‍ ബൈക്കിനോട് ചേര്‍ന്ന് ഓവര്‍ടേക്ക് ചെയ്തതുമായി ബന്ധപ്പെട്ടുള്ള തര്‍ക്കത്തെ തുടര്‍ന്ന് യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ചു പരിക്കേല്‍പ്പിച്ച് കാര്‍ തട്ടിയെടുത്ത സംഭവത്തിലും പ്രതിയാണ്.