200 ഗ്രാം കഞ്ചാവുമായി യുവാവ് പിടിയിൽ
മാനന്തവാടി : ബാവലി ചേകാടി ഭാഗത്ത് മാനന്തവാടി എക്സൈസ് സർക്കിൾ പാർട്ടിയും, കേരള എക്‌സൈസ് മൊബൈൽ ഇന്റർവെൻഷൻ യൂണിറ്റ് ( KEMU) പാർട്ടിയും ചേർന്നു നടത്തിയ പരിശോധനയിൽ 200 ഗ്രാം കഞ്ചാവുമായി കോഴിക്കോട് മാങ്കാവ് പാലോത്ത് പറമ്പ് മുഹമ്മദ് റാഫിയെ (32) മാനന്തവാടി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പ്രിജിത്തും പാർട്ടിയും ചേർന്നു അറസ്റ്റ് ചെയ്തു. പാർട്ടിയിൽ എക്സൈസ് പ്രിവൻ്റീവ് ഓഫീസർ പി.ആർ. ജിനോഷ്, പ്രിവൻ്റീവ് ഓഫീസർ (ഗ്രേഡ്) ഇ.സി.ദിനേശൻ, സിവിൽ എക്സൈസ് ഓഫിസർമാരായ അരുൺ, കൃഷ്ണൻ
ജ്യോതിസ് മാത്യു, രാജേഷ് എം, മാനുവൽ ജിൻസൺ, ഡ്രൈവർ ഷിംജിത് തുടങ്ങിയവർ സംഘത്തിലുണ്ടായിരുന്നു.