April 19, 2025

സ്കൂട്ടറിൽ കടത്തിയ 9 ലിറ്റർ മദ്യവുമായി രണ്ടുപേർ പിടിയിൽ

Share

 

മാനന്തവാടി : സ്കൂട്ടറിൽ കടത്തിയ 9 ലിറ്റർ മദ്യവുമായി രണ്ടുപേർ പിടിയിൽ. വാളാട് ഒരപ്പ് സ്വദേശികളായ വാഴേപ്പറമ്പിൽ വി.വി ബേബി ( 67 ), പാറക്കൽ വീട്ടിൽ പി.ടി കുര്യൻ ( 67 ) എന്നിവരാണ് എക്സൈസ് പിടിയിലായത്. മദ്യം കടത്തി കൊണ്ടുവരാൻ ഉപയോഗിച്ച കെ.എൽ 72 സി 7336 സ്കൂട്ടറും എക്സൈസ് കസ്റ്റഡിയിൽ എടുത്തു.

 

മാനന്തവാടി എക്സൈസ് പ്രിവൻ്റീവ് ഓഫീസർ ജോണി .കെ, സിവിൽ എക്സൈസ് ഓഫീസർമാരായ അനുപ് .ഇ, സനുപ് കെ.എസ് , എക്സൈസ് ഡ്രൈവർ ഷിംജിത്ത് എന്നിവരാണ് ഇവരെ പിടികൂടിയത്.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.