September 20, 2024

വൈത്തിരി താലൂക്കിൽ മോട്ടോർവാഹന വകുപ്പിന് കീഴിൽ റോഡ് സേഫ്റ്റി വൊളന്റിയർമാരെ തെരഞ്ഞെടുക്കുന്നു

1 min read
Share


വൈത്തിരി താലൂക്കിൽ മോട്ടോർവാഹന വകുപ്പിന് കീഴിൽ റോഡ് സേഫ്റ്റി വൊളന്റിയർമാരെ തെരഞ്ഞെടുക്കുന്നു

കൽപറ്റ : മോട്ടോർ വാഹന വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന വയനാട് റോഡ് സേഫ്റ്റി വൊളന്റിയേഴ്സിലേക്ക് വൈത്തിരി താലൂക്കിൽ നിന്നും പുതിയ വൊളന്റിയർമാരെ തെരഞ്ഞെടുക്കുന്നു.

16-11-2021 ചൊവ്വാഴ്ച രാവിലെ 10 മണി മുതൽ കൽപ്പറ്റ ആർ.ടി.ഒ ഓഫീസ് ട്രെയിനിംഗ് ഹാളിൽ ട്രോമ കെയർ പരിശീലനവും റോഡ് സുരക്ഷ ക്ലാസ്സും ഉണ്ടായിരിക്കുന്നതാണ്.

വൊളന്റിയർമാരായി തെരഞ്ഞെടുക്കുന്നവർക്ക് തുടർ പരിശീലനവും യൂണിഫോമും ബാഡ്ജും നൽകുന്നതാണ്. പങ്കെടുക്കുന്നവർ രണ്ട് കോപ്പി ഫോട്ടോ , ഡ്രൈവർമാർ ലൈസൻസ് , അല്ലാത്തവർ ഐ.ഡി കാർഡ് എന്നിവ കൊണ്ടുവരേണ്ടതാണ്.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.