നെഹ്രുവിൻ്റെ വികസന കാഴ്ചപ്പാട് ലോകത്തിന് മാതൃക – കെ.പി.സി.സി സംസ്ക്കാര സാഹിതി
നെഹ്രുവിൻ്റെ വികസന കാഴ്ചപ്പാട് ലോകത്തിന് മാതൃക – കെ.പി.സി.സി സംസ്ക്കാര സാഹിതി
കൽപ്പറ്റ: ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ആയിരുന്ന ജവഹർലാൽ നെഹ്റുവിൻ്റെ വികസന കാഴ്ചപ്പാട് ലോകത്തിന് മാതൃകയാണെന്ന് കെ പി സി സി സംസ്ക്കാര സാഹിതി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ നെഹ്റു സ്മൃതി സദസ്സ് അഭിപ്രായപ്പെട്ടു. അവികസിത രാജ്യമായ ഇന്ത്യയെ പുരോഗതിയിലേക്ക് നയിച്ചത് നെഹ്റു ആവിഷ്ക്കരിച്ച പഞ്ചവത്സര പദ്ധതികളായിരുന്നു. പിന്നീട് വന്ന കോൺഗ്രസ് ഗവൺമെൻ്റുകളുടെ പ്രവർത്തനങ്ങൾ പുരോഗതിക്ക് ഗതിവേഗം വർദ്ധിപ്പിച്ചു.
ജില്ലാ ചെയർമാൻ സുരേഷ് ബാബു വാളൽ അധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ സി കെ ജിതേഷ്, ഡിസിസി വൈസ് പ്രസിഡൻ്റ് ഒ.വി അപ്പച്ചൻ, സുന്ദർരാജ് എടപ്പെട്ടി, ആയിഷ പള്ളിയാൽ, പി വിനോദ് കുമാർ, സലീം താഴത്തൂർ, ഒ.ജെ മാത്യു, മധു എടച്ചന, ഉമ്മർ പൂപ്പറ്റ, ജിൻസ് ഫാൻ്റസി എന്നിവർ സംസാരിച്ചു. ജില്ലാ ഭാരവാഹികളുടെ നേതൃത്വത്തിൽ നെഹ്റുവിൻ്റെ ഛായാ ചിത്രത്തിൽ പുഷ്പാർച്ചനയും നടത്തി.