മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രി ജീവനക്കാരെ മർദിച്ച് പരിക്കേൽപ്പിച്ച രണ്ടുപേർ അറസ്റ്റിൽ
മാനന്തവാടി : മാനന്തവാടി ഗവ. മെഡിക്കൽ കോളേജ് അത്യാഹിത വിഭാഗത്തിൽ സെക്യൂരിറ്റി ജീവനക്കാരനെ മർദിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ രണ്ടുപേരെ മാനന്തവാടി പോലീസ് അറസ്റ്റ് ചെയ്തു.
കാലിന് പരിക്ക് ഉണ്ടെന്ന് പറഞ്ഞു ഡോക്‌ടറെ കാണാൻ വന്ന വള്ളിയൂർകാവ് ആറാട്ടുതറ സ്വദേശികളായ സ്നേഹഭവൻ രഞ്ജിത്ത് (45), മകൻ ആദിത്ത് (20) എന്നിവരാണ് ജീവനക്കാരെ ആക്രമിച്ചത്. അക്രമത്തിൽ സെക്യൂരിറ്റി ജീവനക്കാരനായ രാഹുലിന് കൈ വിരൽ പൊട്ടി പരിക്കേറ്റു. ഇരുവർക്കുമേതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. കോടതിയിൽ ഹാജയരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.