September 22, 2024

ഇന്ന് പവന് ഒറ്റയടിക്ക് 680 രൂപ കൂടി ; സ്വര്‍ണവില വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍ 

1 min read
Share

 

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ കുതിപ്പ് തുടരുന്നു. ഏപ്രില്‍ ആദ്യ ദിനത്തില്‍ത്തന്നെ കുതിച്ചുയർന്നിരിക്കുകയാണ് സ്വര്‍ണവില. വെള്ളി നിരക്കിലും വര്‍ധനവ് രേഖപ്പെടുത്തി.

 

ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 85 രൂപയും ഒരു പവന്‍ 22 കാരറ്റ് സ്വര്‍ണത്തിന് 680 രൂപയുമാണ് കൂടിയത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 6360 രൂപയിലും ഒരു പവന്‍ 22 കാരറ്റിന് 50880 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.

 

ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 75 രൂപയും ഒരു പവന്‍ 18 കാരറ്റിന് 600 രൂപയുമാണ് കൂടിയത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 5315 രൂപയിലും ഒരു പവന്‍ 18 കാരറ്റിന് 42520 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.

 

വെള്ളി വിലയിലും വര്‍ധനവ് രേഖപ്പെടുത്തി. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 81 രൂപയില്‍നിന്ന് 01 രൂപ വര്‍ധിച്ച്‌ 82 രൂപയിലാണ് വ്യാപാരം നടക്കുന്നത്. അതേസമയം, ഒരു ഗ്രാം ഹാള്‍മാര്‍ക് വെള്ളിയുടെ വില മാസങ്ങളായി 103 രൂപയില്‍ തുടരുകയാണ്.

 

ശനിയാഴ്ച ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 25 രൂപയും ഒരു പവന്‍ 22 കാരറ്റ് സ്വര്‍ണത്തിന് 200 രൂപയുമാണ് കൂടിയത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 6275 രൂപയിലും ഒരു പവന്‍ 22 കാരറ്റിന് 50200 രൂപയിലുമാണ് വ്യാപാരം നടന്നത്. ഇതേ വിലയില്‍തന്നെയാണ് ഞായറാഴ്ചയും വ്യാപാരംനടന്നത്.

 


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.