September 22, 2024

സ്വര്‍ണവിലയില്‍ നേരിയ ഇടിവ് ; പവന് 200 രൂപ കുറഞ്ഞ് 50000 ത്തിന് മുകളിൽത്തന്നെ

1 min read
Share

 

സംസ്ഥാനത്ത് തുടര്‍ച്ചയായ മൂന്ന് ദിവസം വന്‍ വര്‍ധനവ് രേഖപ്പെടുത്തിയ സ്വര്‍ണവിലയില്‍ നേരിയ ഇടിവ്. അതേസമയം, അരലക്ഷത്തിന് മുകളില്‍തന്നെ തുടരുകയാണ് സ്വര്‍ണനിരക്ക്.

 

ഇന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 25 രൂപയും ഒരു പവന്‍ 22 കാരറ്റ് സ്വര്‍ണത്തിന് 200 രൂപയുമാണ് കുറഞ്ഞത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 6275 രൂപയിലും ഒരു പവന്‍ 22 കാരറ്റിന് 50200 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.

 

 

അതേസമയം, വെള്ളി വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 81 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഒരു ഗ്രാം ഹാള്‍മാര്‍ക് വെള്ളിയുടെ വില മാസങ്ങളായി 103 രൂപയില്‍ തുടരുകയാണ്.

 

ഇന്നലെ ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 130 രൂപയും ഒരു പവന്‍ 22 കാരറ്റ് സ്വര്‍ണത്തിന് 1040 രൂപയുമാണ് കൂടിയത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 6300 രൂപയിലും ഒരു പവന്‍ 22 കാരറ്റിന് 50400 രൂപയിലുമാണ് വ്യാപാരം നടന്നത്.

 


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.