ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി 10 വർഷങ്ങൾക്കു ശേഷം പിടിയിൽ
മാനന്തവാടി : ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി 10 വർഷങ്ങൾക്കു ശേഷം പിടിയിൽ. കുഴിനിലം പുത്തൻപുര കോളനി മജീദ് (37) നെയാണ് മാനന്തവാടി പൊലീസ് കസ്റ്റഡിയിലെടുത്തത്. 2013 ൽ അയൽവാസിയുമായുണ്ടായ അടിപിടിയുമായി ബന്ധപ്പെട്ട കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയതായിരുന്നു. കുടകിലായിരുന്ന ഇയാൾ തിരികെ നാട്ടിലെത്തിയപ്പോഴാണ് പിടികൂടിയത്. എസ്.ഐ ജാൻസി, എസ്.സി.പി.ഒ അഞ്ജിത്ത് എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്.