മക്കിയാട് പെരിഞ്ചേരിമലയിൽ വനത്തിന് തീയിട്ട സഹോദരങ്ങൾ അറസ്റ്റിൽ
മാനന്തവാടി : മാനന്തവാടി ഫോറസ്റ്റ് ഡിവിഷന് കീഴിലുള്ള മക്കിയാട് ഫോറസ്റ്റ്സ്റ്റേഷൻ പരിധിയിലെ പെരിഞ്ചേരിമലയിൽ കഴിഞ്ഞ ആഴ്ചയിൽ വനത്തിന് തീയിട്ട രണ്ട് പേരെ വനം വകുപ്പ് പിടികൂടി. പെരിഞ്ചേരിമല കോളനിയിലെ സഹോദരങ്ങളായ വിജയൻ, അനീസ് എന്നിവരെയാണ് വനംവകുപ്പുദ്യോഗസ്ഥർ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാന്റ് ചെയ്തു.
ഈ മാസം 10 ന് ഞായറാഴ്‌ച രാത്രിയായിരുന്നു പെരിഞ്ചേരിമലയിലെ അടിക്കാടിന് തീപിടിച്ചത്. വനത്തിലെ നാല്ഹെക്ടറോളം പുൽമേടാണ് തീയിൽ കത്തിനശിച്ചത്.