September 21, 2024

ഇന്ന് മാറ്റമില്ല : സർവകാല റെക്കോർഡിൽ തുടർന്ന് സ്വർണവില

1 min read
Share

 

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. ഇന്നലെ പവന് 360 രൂപ ഉയർന്ന് റെക്കോർഡ് വിലയിലേക്ക് എത്തിയിരുന്നു. സർവകാല റെക്കോർഡിൽ തന്നെയാണ് ഇന്ന് വില്പന നടക്കുന്നത്.

 

ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 48640 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 6080 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 5050 രൂപയാണ്.

 

വെള്ളിയുടെ വിലയിലും മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 80 രൂപയാണ്. ഹാൾമാർക്ക് വെള്ളിയുടെ വില 103 രൂപയാണ്.

 

അന്താരാഷ്ട്ര സ്വർണ്ണവില 2300 ഡോളറിലേക്ക് എത്തുമെന്നുള്ള ഊഹാപോഹങ്ങൾ വർദ്ധിച്ചതോടെ നിക്ഷേപക താൽപര്യം ഉയർന്നതാണ് ഇപ്പോഴത്തെ വിലവർധനവിന് കാരണമാകുന്നത്.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.