യുവാവില്‍ നിന്ന് 23 ലക്ഷം രൂപ തട്ടിയെടുത്ത രണ്ട് പേർ പിടിയിൽ
മാനന്തവാടി : യുവാവില്‍ നിന്ന് 23 ലക്ഷം രൂപ തട്ടിയെടുത്ത സംഘത്തിലെ രണ്ട് പേരെ കണ്ണൂരില്‍ നിന്ന് അതിസാഹസികമായി പിടികൂടി മാനന്തവാടി പോലീസ്. കണ്ണൂര്‍ സ്വദേശികളായ മാഹി പള്ളൂർ ചാമേരി വീട്ടില്‍ സി. പ്രവീഷ് (32), കൂത്തുപറമ്പ് കാടാച്ചിറ ചീരാങ്കോട്ട് വീട്ടില്‍ സി. വിപിന്‍ലാല്‍ (29) എന്നിവരെയാണ് കാടാച്ചിറയില്‍ നിന്ന് മാനന്തവാടി ഇന്‍സ്‌പെക്ടര്‍ എസ്.എച്ച്.ഒ എം.വി. ബിജുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം കസ്റ്റഡിയിലെടുത്തത്.
പെരുവക സ്വദേശി ജസ്റ്റിന്‍ ബാങ്കില്‍ അടക്കാന്‍ കൊണ്ടു പോയ പണമാണ് പ്രതികള്‍ കവര്‍ന്നത്. പിടിയിലായ പ്രതികള്‍ കവര്‍ച്ചാകേസിലുള്‍പ്പെടെ നിരവധി കേസുകളില്‍ ഉള്‍പ്പെട്ടവരാണ്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.