September 21, 2024

തോൽപ്പെട്ടിയിൽ രേഖകളില്ലാതെ കാറിൽ കടത്തിയ 1.600 കിലോ സ്വർണം പിടികൂടി

1 min read
Share

 

മാനന്തവാടി : വയനാട് അസിസറ്റൻ്റ് എക്സൈസ് കമ്മിഷണർ ടി എൻ സുധീറിൻ്റെ നേതൃത്വത്തിൽ തോൽപ്പെട്ടി എക്സൈസ് ചെക്പോസ്റ്റ് സംഘവും വയനാട് ഐ ബി സംഘവും വയനാട് എൻഫോഴ്സ്മെൻ്റ് സ്ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയിൽ കാറിൽ രേഖകളില്ലാതെ കടത്തിക്കൊണ്ട് വന്ന 1.600 കിലോ സ്വർണം പിടികൂടി.

 

നിലമ്പൂർ സ്വദേശികളായ മദാരി നൗഫൽ (39) , ചെടിയാൻ തൊടിയിൽ സി.ടി. റഷീദ് (44) , പെറ്റമ്മൽ പി.നസീമ (40) എന്നിവരാണ് കാറിൽ ഉണ്ടായിരുന്നത്. പിടികൂടിയ സ്വർണം തുടർ നടപടികൾക്കായി വയനാട് ജി എസ് ടി വകുപ്പിന് കൈമാറി.

 

പാർട്ടിയിൽ ഐ ബി ഇൻസ്പക്ടർ കെ ഷാജി,ഐ ബി അസിസ്റ്റൻ്റ് ഇൻസ്പക്ടർ വി രാജേഷ് , പ്രിവൻ്റീവ് ഓഫിസർമാരായ സുരേഷ് വെങ്ങാലിക്കുന്നേൽ(ഐ ബി) , സന്തോഷ് കൊമ്പ്രക്കണ്ടി , സി ഇ ഒമാരായ രജിത്ത് പി വി, ശശികുമാർ പി എൻ , അനൂപ് കുമാർ കെ, ജെയ്മോൻ ഇ എസ്, എക്സൈസ് ഡ്രൈവർമാരായ ബാലചന്ദ്രൻ , പ്രസാദ്, എന്നിവരാണുണ്ടായിരുന്നത്.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.