ജീവിതോപാതിക്ക് പ്രയാസപ്പെടുന്ന കുട്ടികൾക്ക് ബദ്റുൽ ഹുദയുടെ കൈത്താങ്ങ് ; ഓർഫൻ ഹോം കെയർ പദ്ധതിയ്ക്ക് തുടക്കമായി
പനമരം : ബദ്റുൽ ഹുദാ അക്കാദമിയിൽ ഓർഫൻ ഹോം കെയർ പദ്ധതി ആരംഭിച്ചു.
പിതാവിൻ്റെ നിര്യാണം മൂലം ജീവിതോപാതിക്ക് പ്രയാസപ്പെടുന്ന കുട്ടികൾക്ക് അവരുടെ വീടുകളിലേക്ക് സഹായങ്ങൾ എത്തിക്കുന്നതാണ് ഓർഫൻ ഹോം കെയർ പദ്ധതി. ഈ വർഷം 20 കുട്ടികൾക്കാണ് പദ്ധതി തണലാവുന്നത്.
കെല്ലൂർ അഞ്ചാംമൈൽ മഹല്ലിൽ രോഗിയായി മരിച്ച തേവ് മുഹമ്മദലിയുടെ ഫാതിമ ദിയ (11), അമിൻ മാജിദ് (7), ഹിദാ ദുജാന(4) എന്നീ മൂന്ന് മക്കളെ ഏറ്റെടുത്ത് കൊണ്ട് പദ്ധതിക്ക് തുടക്കം കുറിച്ചു.
ബദ്റുൽ ഹുദാ ജനറൽ സെക്രട്ടറി പി.ഉസ്മാൻ മൗലവി ടി.സി അബ്ദുല്ല മുസ്ലിയാർക്ക് റജിസ്ട്രേഷൻ ഫോറം നൽകി ഉദ്ഘാടനം ചെയ്തു. വൈ: പ്രസിഡൻ്റ് കെ.കെ മമ്മൂട്ടി മദനി, സെക്രട്ടറി ഇബ്രാഹീം സഖാഫി, കേരള മുസ്ലിം ജമാഅത്തിൻ്റെയും എസ്.വൈ.എസിൻ്റെയും യൂണിറ്റ് ഭാരവാഹികളായ യൂനുസ് അഹ് സനി, ടി.സി മൊയ്തു മുസ്ലിയാർ, എൻ.ശംസുദ്ദീൻ എന്നിവർ സംബന്ധിച്ചു.