വാളാടിൽ സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന ഇന്ത്യന്‍ നിര്‍മിത വിദേശമദ്യവുമായി യുവാവ് പിടിയില്‍
തലപ്പുഴ : നിയമാനുസരണം കൈവശം വെക്കാവുന്ന അളവില്‍ കൂടുതല്‍ മദ്യം സ്‌കൂട്ടറില്‍ കടത്തിയ യുവാവിനെ തലപ്പുഴ പോലീസ് അറസ്റ്റ് ചെയ്തു. പേര്യ ആലാറ്റില്‍ കാവള പുത്തന്‍പുരക്കല്‍ വീട്ടില്‍ കെ.ബി. ദിലീപ് (31) നെയാണ് എസ്.ഐ വിമല്‍ ചന്ദ്രന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
വാളാട് കരിക്കിനാല്‍ ക്ഷേത്രത്തിന് സമീപം നടത്തിയ വാഹന പരിശോധനക്കിടെയാണ് ഇയാളെ പിടികൂടിയത്. 5.5 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മിത വിദേശമദ്യമാണ് ഇയാളുടെ പക്കല്‍ നിന്നും കണ്ടെടുത്തത്.