നെയ്ക്കുപ്പയിൽ കടുവ പോത്തിനെ കൊന്ന സംഭവം ; നാട്ടുകാർ നടവയലിൽ റോഡ് ഉപരോധിച്ചു
നടവയല്‍ : നെയ്ക്കുപ്പയിൽ കടുവ പോത്തിനെ കൊന്നതിൽ പ്രതിഷേധിച്ച് നാട്ടുകാർ നടവയലിൽ റോഡ് ഉപരോധിച്ചു. ഇന്ന് രാവിലെ പുല്‍പ്പള്ളി – നടവയല്‍ റോഡും ഫോറസ്റ്റ് ഓഫീസും നാട്ടുകാർ ഉപരോധിച്ചിരുന്നു. തുടർന്ന് ഉന്നത വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് എത്താത്തതില്‍ പ്രതിഷേധിച്ചായിരുന്നു നാട്ടുകാര്‍ സമരം നടവയല്‍ ടൗണിലേക്ക് മാറ്റിയത്. തുടർന്ന് വനം വകുപ്പ് അധികൃതർ സ്ഥലത്തെത്തി നാട്ടുകാരുമായി ചർച്ച നടത്തിയതിന് ശേഷമാണ് സമരം അവസാനിപ്പിച്ചത്. സമരക്കാർക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് നടവയലിൽ ഇന്ന് വൈകീട്ട് 4 വരെ കടകളടച്ച് ഹർത്താൽ ആചരിക്കുകയൊ ണ്.