സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില 200 രൂപ കൂടി : പവന് 46,000 കടന്നു
1 min read
തിരുവനന്തപുരം : സ്വർണവില കുത്തനെ കൂടി. ഇന്ന് മാത്രം 200 രൂപയാണ് ഒരു പവൻ സ്വർണത്തിനു വർധിച്ചത്. സ്വർണവില വീണ്ടും 46000 കടന്നു. ഇന്നലെ സ്വർണവിലയില്‍ നേരിയ ഇടിവ് ഉണ്ടായിരുന്നു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 46080 രൂപയാണ്.
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഇന്ന് 25 രൂപ ഉയർന്നു. വിപണി വില 5760 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 4770 രൂപയാണ്. അതേസമയം വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 77 രൂപയാണ്. ഒരു ഗ്രാം ഹാള്‍മാർക്ക് വെള്ളിയുടെ വിപണി വില 103 രൂപയാണ്.