വയനാട് സ്വദേശിയായ യുവാവ് കർണ്ണാടകയിൽ ബൈക്കപകടത്തിൽ മരിച്ചു
മാനന്തവാടി : കർണ്ണാടകയിലെ വാഹനാപകടത്തിൽ വയനാട് സ്വദേശിയായ യുവാവ് മരിച്ചു. എടവക പുതിയിടംകുന്ന് സ്വദേശി അജിഷ് (43) ആണ് മരിച്ചത്.
അന്തർസന്തയിൽ അജിഷ് സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിലിടിച്ചായിരുന്നു അപകടം. തലക്ക് ഗുരുതര പരിക്കേറ്റ അജീഷിനെ ആദ്യം എച്ച്ഡി കോട്ട താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സക്ക് ശേഷം മൈസൂർ കെആർഎസ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും യാത്രാമധ്യേ മരിക്കുകയായിരുന്നു.