വള്ളിയൂര്‍ക്കാവ് പരിസരത്ത് കരടിയെ കണ്ടതായി നാട്ടുകാര്‍
മാനന്തവാടി : വള്ളിയൂര്‍ക്കാവ് റോഡിലെ ചെറ്റപ്പാലം ബൈപ്പാസ് ജംഗ്ഷന്‍, മൈത്രി നഗര്‍ ഡിലേനി ഭവന്‍, അടിവാരം പരിസരങ്ങളില്‍ കരടിയെ കണ്ടതായി നാട്ടുകാര്‍. ഞായറാഴ്ച രാത്രി 9 മണിയോടെയാണ് സംഭവം.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വനപാലകരും നാട്ടുകാരും സ്ഥലത്ത് പരിശോധന നടത്തുകയാണ്. പുലര്‍ച്ചെ പയ്യമ്പള്ളി മുട്ടങ്കരയ്ക്ക് സമീപമെത്തിയ കരടിയുടെ സിസിടിവി ദൃശ്യം പുറത്ത് വന്നിട്ടുണ്ട്.