തൊണ്ടർനാടിൽ സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍
തൊണ്ടര്‍നാട് : തൊണ്ടര്‍നാട് വാളാംതോട് ഫോറസ്‌റ്റ് ചെക്ക് പോസ്റ്റിനു സമീപം വച്ചു നടത്തിയ വാഹന പരിശോധനക്കിടെ സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന 692 ഗ്രാം കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍. കോഴിക്കോട് സ്വദേശികളായ പേരാമ്പ്ര നമ്പ്രത്തുമ്മല്‍ ജിതിന്‍ (27), വടകര കഴകപ്പുരയില്‍ സച്ചു പവിത്രന്‍ (24) എന്നിവരെയാണ് തൊണ്ടര്‍നാട് പോലീസും ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡും ചേര്‍ന്ന് പിടി കൂടിയത്. ഇവര്‍ സഞ്ചരിച്ചിരുന്ന കെഎല്‍ 56 ഡബ്ല്യു 7991 നമ്പര്‍ സകൂട്ടറും കസ്റ്റഡിയിലെടുത്തു.
എസ്.ഐ കെ മൊയ്തു, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ പി.പി റിയാസ്, സിവില്‍ പോലീസ് ഓഫീസര്‍ പി.എസ് അജേഷ് എന്നിവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നത്.
ജില്ലയില്‍ ലഹരിക്കടത്തും ഉപയോഗവും തടയുന്നതിന് വേണ്ടി പോലീസ് പരിശോധന കര്‍ശനമാക്കിയിരിക്കുകയാണെന്ന് ജില്ലാ പോലീസ് മേധാവി പദം സിങ് ഐ.പി.എസ് അറിയിച്ചു.