നീര്‍വാരം അമ്മാനിയില്‍ പുള്ളിപ്പുലി പരിക്കേറ്റ നിലയില്‍
പനമരം : നീര്‍വാരം അമ്മാനിയില്‍ പരിക്കേറ്റ നിലയില്‍ പുള്ളിപ്പുലിയെ കണ്ടെത്തി. ചെതലയം ഫോറസ്റ്റ് റേഞ്ചിലെ വനാതിര്‍ത്തിയോട് ചേര്‍ന്ന ഓര്‍ക്കോട്ടുമൂല എന്ന സ്ഥലത്ത് തോട്ടില്‍ വീണു കിടക്കുന്ന നിലയിലാണ് പുള്ളിപ്പുലിയെ കണ്ടെത്തിയത്. ഇന്ന് രാവിലെ പട്ടി നിര്‍ത്താതെ കുരയ്ക്കുന്നത് കേട്ട നാട്ടുകാരാണ് പുള്ളിപുലിയെ കണ്ടത്. തുടര്‍ന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. ബത്തേരിയില്‍ നിന്നുള്ള ആര്‍ആര്‍ടി സംഘത്തിന്റെ സഹായത്തോടെ പുള്ളിപ്പുലിയെ വലവിരിച്ചു പിടികൂടി.
പുലിയെ പുൽപ്പള്ളി ഫോറസ്റ്റ് സെക്ഷൻ ഓഫീസിലേക്ക് കൊണ്ടുപോയി. ഡിഎഫ്ഒ ഷജ്ന കരീം, റെയ്ഞ്ച് ഓഫീസർ അബ്ദുൾ സമദ്, ഡെപ്യൂട്ടി റെഞ്ച് ഓഫീസർ ഷാജി തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പുലിയെ പിടികൂടിയത്.