September 20, 2024

കമ്മനയിൽ ചെത്തുതൊഴിലാളി തെങ്ങിൽ നിന്നും വീണു മരിച്ചു

1 min read
Share

 

മാനന്തവാടി: തെങ്ങുചെത്തുതൊഴിലാളി തെങ്ങിൽ നിന്നും വീണു മരിച്ചു. മാനന്തവാടി ആറാട്ടുതറ അടിവാരം പുള്ളിക്കാപ്പുറത്ത് റെജി (49) യാണ് മരിച്ചത്. കമ്മനയിലെ സ്വകാര്യ തോട്ടത്തിൽ വെച്ച് വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു അപകടം. പരിക്കേറ്റ ഉടൻ റെജിയെ വയനാട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയെങ്കിലും മരണപ്പെട്ടു. ഭാര്യ : റീമ. മക്കൾ: ദേവതീർത്ഥ, ദേവനന്ദ, ദേവാനന്ദ്.

 


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.