September 20, 2024

ബാവലിയിൽ മയക്കുമരുന്നുമായി മൂന്ന് പേര്‍ പിടിയില്‍

1 min read
Share

 

കാട്ടിക്കുളം : ബാവലി എക്‌സൈസ് ചെക്ക്‌പോസ്റ്റില്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ജിജില്‍ കുമാറും സംഘവും നടത്തിയ വാഹന പരിശോധനയില്‍ 7.42 ഗ്രാം മെത്താം ഫെറ്റമിനുമായി കാര്‍ യാത്രികരായ മൂന്ന് പേരെ അറസ്റ്റ് ചെയ്തു.

 

മലപ്പുറം തിരൂര്‍ സ്വദേശികളായ ആലാസംപാട്ടില്‍ വീട്ടില്‍ ഷിഹാബ് എ.പി (34), പട്ടത്ത് വീട്ടില്‍ സന്ദീപ്. പി (33), പയ്യാപന്തയില്‍ വീട്ടില്‍ മുഹമ്മദ് മുസ്തഫ പി.പി (31) എന്നിവരാണ് അറസ്റ്റിലായത്.

 

മയക്കുമരുന്ന് കടത്തിയ കെ.എല്‍ 55 വൈ 2451 നമ്പര്‍ മാരുതി ബലാനേ കാറും, 34000 രൂപയും , 5 മൊബൈൽ ഫോണുകളും കസ്റ്റഡിയില്‍ എടുത്തു.

 

സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ഷിനോജ് എം.ജെ , ഷാഫി ഒ എന്നിവരും എക്‌സൈസ് സംഘത്തില്‍ ഉണ്ടായിരുന്നു.

 


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.