മേപ്പാടിയിൽ കാട്ടാനയുടെ ആക്രമണത്തിൽ തോട്ടം തൊഴിലാളി കൊല്ലപ്പെട്ടു
മേപ്പാടി : മേപ്പാടി എളമ്പലേരിയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. ചോലമല സ്വദേശി കുഞ്ഞാവറാൻ ആണ് മരണപ്പെട്ടത്.
ഇന്ന് രാവിലെ പണിക്ക് പോകുമ്പോൾ കാട്ടാന ആക്രമിക്കുകയായിരുന്നു. എളമ്പലരി ട്രാൻസ്ഫോർമറിന് സമീപം വെച്ചായിരുന്നു കാട്ടാനയുടെ ആക്രമണം.
മേപ്പാടി പോലീസും വനപാലകരും സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചുവരുന്നു. പ്രദേശത്ത് കഴിഞ്ഞ ഒരാഴ്ച്ചയായി കാട്ടാന ശല്യം ഉണ്ടായിരുന്നതായി നാട്ടുകാര്‍ പറഞ്ഞു.